സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് 

0

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ ഔദ്യോഗിക വസതിയിലേക്ക് ഇന്നലെ കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത കെഎസ്‌യു പ്രവർത്തകർ നടത്തിയ അക്രമത്തെ തുടർന്ന് പൊലീസ് കേസെടുത്തു. തൃശ്ശൂർ കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് വിവാദത്തിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ കൂടിയാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. കേരളവര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് കേസില്‍ കെഎസ്‌യുവിന് കോടതിയിൽ തിരിച്ചടി നേരിട്ടിരുന്നു. തുടർന്ന്‌ യാതൊരു അടിസ്ഥാനവുമില്ലാതെ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട്‌ അക്രമം നടത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here