മിസോറാമിലും ഛത്തീസ്ഘട്ടിലും ഇന്ന് വോട്ടെടുപ്പ്

0

മിസോറാമിലും ഛത്തീസ്ഘട്ടിലും ഇന്ന് വോട്ടെടുപ്പ്. വോട്ടെടുപ്പ് ദിനത്തിൽ സുരക്ഷ ഉറപ്പാക്കാൻ മിസോറാമിൽ മ്യാൻമർ,ബംഗ്ലാദേശ് രാജ്യാന്തര അതിർത്തി അടച്ചു.

 

മിസോറാമിൽ 40 സീറ്റുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുക.ആദ്യഘട്ടത്തിലെ 20 നിയമസഭാ മണ്ഡലങ്ങളിൽ 40,78, 681 വോട്ടർമാർ 223 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. പത്തിടത്ത് രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെയും പത്തിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയുമാണ് വോട്ടെടുപ്പ് നടക്കുക. ഛത്തീസ്ഗഢിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് 17ന് നടക്കും.

 

മിസോറാമിൽ ആകെയുള്ള 1,276 പോളിംഗ് സ്റ്റേഷനുകളിൽ 149 എണ്ണം അതിർത്തി മേഖലകളിലാണ്. 30 പോളിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മുൻകരുതൽ പ്രഖ്യാപിച്ചിട്ടുണ്ട്. 8,57,000 വോട്ടർമാർ 174 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. മലനിരകളിൽ താമസിക്കുന്ന 7,000-ത്തിലധികം ആളുകൾ വീട്ടിലിരുന്ന് വോട്ടു ചെയ്യും.ഇവർക്ക് ബാലറ്റ് പേപ്പറുകൾ തപാൽ വഴി അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here