തൃക്കാക്കരയിലെ രാത്രികാല കച്ചവട നിയന്ത്രണം; പ്രതിഷേധ നൈറ്റ് വാക്കുമായി പ്രോഗ്രസിവ് ടെക്കീസ്

0

കൊച്ചി: തൃക്കാക്കര ന​ഗരസഭയുടെ രാത്രികാല കച്ചവട നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി പ്രോഗ്രസിവ് ടെക്കീസ്. ന​ഗരസഭയുടെ തീരുമാനത്തിനിതിരെ ചൊവ്വാഴ്ച രാത്രി ഇൻഫോപാർക്കിന് മുന്നിൽ നൈറ്റ് വാക്കും പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണിയോടെ അടയ്ക്കുന്നതോടെ പകലും രാത്രിയിലുമായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷണം ലഭിക്കാതെയാകും. ലഹരി ഉപയോ​ഗം തടയുന്നതിന് വേണ്ടി ഒരു മേഖലയാകെ അടച്ചിട്ടുകൊണ്ട് പരീക്ഷണം നടത്തണമെന്ന തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ നടപടികൾ ആധുനിക സമൂഹത്തിന് ചേർന്നതല്ലെന്നും ഭാരവാഹികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here