കേരളീയം ആറാം ദിവസത്തിലേക്ക്; കേരളീയം മലയാളികളുടെയാകെ അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി 

0

സംസ്ഥാന സർക്കാരിന്റെ കേരളീയം 2023 ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വൈവിധ്യമാർന്ന ഭക്ഷണ രുചികളും വേറിട്ട കലാപ്രകടനങ്ങളും ജനമനസുകളിൽ ആഹ്ലാദം നിറച്ചപ്പോൾ കേരളീയം മലയാളികളുടെയാകെ അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളീയത്തിൽ പങ്കെടുക്കാൻ കടൽ കടന്നും സഞ്ചാരികൾ എത്തിയപ്പോൾ നാടിന്റെ പൈതൃകവും പെരുമയും കൂടുതൽ അർത്ഥവത്തായി എന്നും മുഖ്യമന്ത്രി കുറിച്ചു.

 

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

 

നാടിന്റെ ആഘോഷമായി മാറിയ മലയാളത്തിന്റെ മഹോത്സവം ‘കേരളീയം’ ആറാം ദിവസത്തേക്ക് കടക്കുകയാണ്. വൈവിധ്യമാർന്ന ഭക്ഷണ രുചികളും വേറിട്ട കലാപ്രകടനങ്ങളും ജനമനസുകളിൽ ആഹ്ലാദം നിറച്ചപ്പോൾ കേരളീയം മലയാളികളുടെയാകെ അഭിമാനമായി മാറി. ബി2ബി ചർച്ചകളും അക്കാദമിക് വിദ​ഗ്ധർ അടക്കമുള്ള ഒത്തു ചേർന്ന വിവിധ വിഷയങ്ങളിലെ ആശയ സംവാദങ്ങളും നവകേരളത്തിന്റെ പുതു ചുവടുവെയ്പ്പിന് കരുത്തു പകർന്നു. അലയടിച്ചെത്തിയ ജനസാ​ഗരം ആരവത്തോടെ വേദികളിൽ നിറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ കേരളീയം 67 ആണ്ടിന്റെ കേരള ചരിത്രത്തെ അടയാളപ്പെടുത്തി. എല്ലാ തലമുറയിലുമുള്ള മലയാളികൾക്ക് ഒത്തുചേരാനും കാഴ്ചകൾ കാണാനും അറിവുനേടാനും കേരളീയം കാരണമായപ്പോൾ ആ ആഘോഷത്തിൽ പങ്കെടുക്കാൻ കടൽ കടന്നും സഞ്ചാരികളടക്കമെത്തിയതോടെ നാടിന്റെ പൈതൃകവും പെരുമയും കൂടുതൽ അർത്ഥവത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here