ന്യൂസ്‌ക്ലിക്ക്‌ എഡിറ്ററുടെ ഹർജി ദീപാവലി അവധിക്ക്‌ ശേഷം പരിഗണിക്കും; സുപ്രീംകോടതി

0

ന്യൂഡൽഹി: യുഎപിഎ നിയമപ്രകാരമുള്ള അറസ്‌റ്റ്‌ ചോദ്യംചെയ്‌ത്‌ ന്യൂസ്‌ക്ലിക്ക്‌ എഡിറ്റർ പ്രബിർ പുർകായസ്‌തയും എച്ച്‌ആർ മേധാവി അമിത്‌ചക്രവർത്തിയും നൽകിയ ഹർജി പരിഗണിക്കുന്നത്‌ മാറ്റിവെച്ച്‌ സുപ്രീംകോടതി. ദീപാവലി അവധിക്ക്‌ ശേഷം ഹർജി പരിഗണിക്കാമെന്ന്‌ ജസ്‌റ്റിസുമാരായ ഭൂഷൺ ആർ ഗവായ്‌, പ്രശാന്ത്‌കുമാർ മിശ്ര എന്നിവർ അംഗങ്ങളായ ബെഞ്ച്‌ അറിയിച്ചു. പ്രബിർ പുർകായസ്‌തയ്‌ക്ക്‌ 71 വയസായെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും മുതിർന്നഅഭിഭാഷകൻ കപിൽസിബൽ ചൂണ്ടിക്കാണിച്ചു.

 

ആരോഗ്യനില പരിഗണിച്ച്‌ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന മറ്റൊരു അപേക്ഷയും കോടതി പരിഗണനയിലുണ്ടെന്നും സിബൽ കൂട്ടിച്ചേർത്തു. അറസ്‌റ്റ്‌ ശരിവെച്ച ഡൽഹി ഹൈക്കോടതി ഉത്തരവിന്‌ എതിരായ ഹർജിയും ഇടക്കാല ജാമ്യാപേക്ഷയും ഒന്നിച്ച്‌ പരിഗണിക്കാമെന്ന്‌ കോടതി പ്രതികരിച്ചു. നേരത്തെ, പ്രബിർപുർകായസ്‌തയുടെ ഹർജിയിൽ സുപ്രീംകോടതി ഡൽഹിപൊലീസിന്‌ നോട്ടീസ്‌ അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here