മുസ്ലിംലീഗ് നേതാവ് ഇസ്ഹാക്ക് കുരിക്കളുടെ മകൻ നവകേരള സദസിൽ

0

 

മുസ്ലിംലീഗ് നേതാവ് ഇസ്ഹാക്ക് കുരിക്കളുടെ മകൻ മുഹ്‌സിൻ കുരിക്കൾ നവകേരള സദസ്സിൽ. മലപ്പുറത്തെ പ്രഭാതയോഗത്തിലാണ് സംഗീത സംവിധായകനായ മുഹ്‌സിൻ കുരിക്കൾ എത്തിയത്. വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത യോഗം മലപ്പുറത്തിന്റെ മുന്നേറ്റത്തിനുള്ള നിരവധി ആയങ്ങളും നിർദേശങ്ങളും ചർച്ചയാക്കി.

 

മുസ്ലിം ലീഗ് നേതാവ് ഇസഹാക്ക് കുരുക്കളുടെ മകൻ മുഹ്‌സിൻ കുരുക്കൾ വേദിയിലെത്തിയത് മുസ്ലിംലീഗിനെ അമ്പരപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിലാണ് മൊയ്തീൻ കുരുക്കൾ എത്തിയത്. കെഎംസിസി പ്രവർത്തകൻ അഷ്‌റഫും വേദിയിലെത്തി. മലപ്പുറത്തിന്റെ സമഗ്ര വികസനത്തിനുള്ള നിരവധി ആശയങ്ങളാണ് യോഗത്തിൽ ഉയർന്നുവന്നത്.

 

ആയുർവേദത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. സർക്കാർ തലത്തിൽ പ്രമോഷൻ കൗൺസിൽ വേണമെന്ന ആവശ്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ വികസനം, അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം, പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇവയെല്ലാം നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here