ദിയയുടെ വിവാഹം വീട്ടുകാരുടെ സമ്മതമില്ലാതെ ? മകളുടെ വിവാഹത്തെ കുറിച്ചുളള ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരവുമായി സിന്ധു കൃഷ്ണകുമാർ

0

സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കുടുംബമാണ് കൃഷ്ണൻകുമാറിന്റേത്. മക്കളും ഭാര്യയും എല്ലാം തന്നെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് എപ്പോഴും എത്താറുണ്ട്. ഇപ്പോഴിതാ ഭാര്യ സിന്ധു കൃഷ്ണയും മക്കളുമൊക്കെ അവധിക്കാലം ആഘോഷിക്കാന്‍ വേണ്ടി മലേഷ്യയിലേക്ക് പോയിരിക്കുകയാണ്. ഇടയ്ക്കിടെ കുടുംബം ഒരുമിച്ചും മക്കള്‍ ഒറ്റയ്ക്കുമൊക്കെ യാത്രകള്‍ പോവാറുണ്ട്. കൃഷ്ണകുമാര്‍ ഇലക്ഷന്‍ തിരക്കുകളിലായതിനാല്‍ ഇത്തവണ അമ്മയും മക്കളും മാത്രമടങ്ങുന്ന യാത്രയായിരുന്നു.

നാല് പെണ്‍മക്കളില്‍ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയും മലേഷ്യയിലേക്കുള്ള യാത്രയില്‍ ഇല്ലായിരുന്നു. ദിയ ബോയ്ഫ്രണ്ടിനൊപ്പം മറ്റ് യാത്രകളിലായതിനാലാണ് കുടുംബത്തിനൊപ്പമുള്ള അവധിക്കാലം മാറ്റി വെച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി അശ്വിന്‍ ഗണേശ് എന്ന യുവാവുമായി പ്രണയത്തിലാണ് ദിയ കൃഷ്ണ. ഇരുവരും ഒരുമിച്ച് വിദേശത്തേക്ക് അടക്കം യാത്രകള്‍ പോയിരുന്നു. പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ദിയ കുടുംബവുമായി അകല്‍ച്ചയിലാണെന്ന തരത്തിലും പ്രചരണങ്ങളുണ്ടായിരുന്നു.

സഹോദരിമാര്‍ക്കിടയില്‍ വ്യത്യസ്ത ജീവിതശൈലിയാണ് ഓസി എന്ന് വിളിക്കുന്ന ദിയയുടേത്. മാത്രമല്ല താരപുത്രി ഒരു റിലേഷന്‍ഷിപ്പിലേക്ക് പോയത് വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അവരുടെ സമ്മതമില്ലാതെയാണ് ആണ്‍സുഹൃത്തിനൊപ്പം താമസിക്കുന്നതെന്നും തുടങ്ങി നിരവധി കമന്റുകളാണ് ഓസിയ്ക്ക് എതിരെ വന്നത്.

എന്നാല്‍ വിമര്‍ശനങ്ങളെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. മകളുടെ വിവാഹത്തെ കുറിച്ച് ഉയര്‍ന്ന് വന്ന ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് സിന്ധുവിപ്പോള്‍. പുതിയ വ്‌ളോഗിന്റെ അവസാനത്തിലാണ് ആരാധകരുടെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് താരപത്‌നി മറുപടി കൊടുത്തിരിക്കുന്നത്.

കുറച്ച് കാലങ്ങളായി പലരും തന്നോട് ചോദിച്ച ചോദ്യങ്ങളുടെയൊക്കെ സ്‌ക്രീന്‍ഷോട്ട് എടുത്ത് വെച്ചിട്ടുണ്ട്. അതിനുള്ള മറുപടി പറയാമെന്ന് പറഞ്ഞാണ് സിന്ധു സംസാരിച്ച് തുടങ്ങിയത്. ‘എനിക്കേറ്റവും കൂടുതല്‍ വന്ന ചോദ്യം ഓസിയുടെ വിവാഹം എന്നുണ്ടാകും എന്ന ചോദ്യമാണ്. അധികം വൈകില്ല. സെപ്റ്റംബറിലായിരിക്കും വിവാഹം. അതിനെ പറ്റി കൂടുതല്‍ ഡീറ്റെയില്‍സ് ഇനിയുള്ള വ്‌ളോഗുകളില്‍ കൊടുക്കാം.

എപ്പോഴാണ്, എവിടെ വെച്ചാണ് എന്നൊക്കെയുള്ള കാര്യങ്ങളില്‍ കുറച്ച് കൂടി ക്ലാരിറ്റി കിട്ടിയിട്ട് ഞാനോ അതല്ലെങ്കില്‍ ഓസി അവളുടെ ചാനലിലൂടെയോ പറയുമെന്നാണ് സിന്ധു വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്. വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് ദിയ വിവാഹിതയാവുന്നതെന്നും വൈകാതെ താരകുടുംബത്തില്‍ വിവാഹാഘോഷങ്ങള്‍ നടന്നേക്കുമെന്നും വ്യക്തമായി.

മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ പ്രണയത്തിലാണെന്ന് ദിയ കൃഷ്ണ വെളിപ്പെടുത്തുന്നത്. സുഹൃത്തായ അശ്വിന്‍ ഗണേശിനൊപ്പം പ്രൊപ്പോസല്‍ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു. ശേഷം ഇരുവരും ഒരുമിച്ച് യാത്രകള്‍ പോവുകയും ജീവിതം ആഘോഷിക്കുകയുമൊക്കെ ചെയ്തിരുന്നു. ഒടുവില്‍ വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാവുമെന്നും വ്യക്തമാക്കി.

ദിയയുടെ വീട്ടുകാര്‍ പ്രണയബന്ധത്തെ പറ്റി സംസാരിക്കുകയോ പരസ്യമായി അവര്‍ക്ക് പിന്തുണ നല്‍കി വരികയോ ചെയ്യാതെ വന്നതോടെയാണ് പല സംശയങ്ങള്‍ക്കും കാരണമായത്. എന്നാല്‍ സിന്ധുവിന്റെ മറുപടിയോട് കൂടി അതെല്ലാം അവസാനിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here