കോഴിക്കോട് ക്ഷേത്രക്കുളത്തിൽ പതിനാലുകാരൻ മുങ്ങിമരിച്ചു; അപകടം കൂട്ടകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ

0

കോഴിക്കോട്: ക്ഷേത്രക്കുളത്തിൽ പതിനാലുകാരൻ മുങ്ങിമരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്‍റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. മറ്റ് കുട്ടികള്‍ക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു സഞ്ജയ് കൃഷ്ണ. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബീച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.


ഇതിനിടെ, കോഴിക്കോട് മാത്തോട്ടം കനാലില്‍ വീണ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അരക്കിണർ മേനത്ത് രാധയാണ് (85) മരിച്ചത്. രാവിലെ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here