മുംബൈ: കളിക്കുന്നതിനിടെ ഫ്ളാറ്റിലെ വിളക്ക് തൂണില്‍ നിന്ന് ഷോക്കേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ മേക്കടവിൽ പ്രഭു തോമസ് – ഹേമ ദമ്പതികളുടെ മകൻ ജോസഫ് (8) ആണ് മരിച്ചത്. മുംബൈ വസായിയിലാണ് സംഭവം.
ഇന്നലെ രാത്രി ആണ് അപകടം സംഭവിച്ചത്. ഫ്ളാറ്റ് കോമ്പൗണ്ടിലുള്ള ഉദ്യാനത്തിൽ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു ജോസഫ്. ഇതിനിടെയാണ് വിളക്ക് തൂണില്‍ നിന്ന് ഷോക്കേറ്റത്. വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നു.