ദില്ലിയിലെ വായു ഗുണനിലവാരം മെച്ചപ്പെടുന്നു

0

 

ദില്ലിയിലെ വായു ഗുണനിലവാരം മെച്ചപെടുന്നു. പെട്രോൾ,ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. കെട്ടിട നിർമ്മാണം, പൊളിക്കൽ, ഖനനം എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു.

 

രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം അതീവ ഗുരുതര വിഭാഗത്തിൽ നിന്നും വളരെ മോശം എന്ന വിഭാഗത്തിലേക്ക് മെച്ചപെട്ടതായി അധിക്യതർ വ്യക്തമാക്കി. വായുഗുണനിലവാരം മെച്ചപ്പെട്ടതിനെ തുടർന്ന് ദില്ലിയിലെ മലിനീകരണ നിയന്ത്രണ നടപടികൾ ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ദില്ലിയിൽ സ്റ്റേജ് മൂന്ന് പ്രകാരം പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇതേ തുടർന്ന് ദില്ലി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗർ എന്നിവിടങ്ങളിൽ ഇനി മുതൽ ബിഎസ് മൂന്നിൽപ്പെട്ട പെട്രോൾ, ബിഎസ് നാലിൽ ഉൾപ്പെട്ട ഡീസൽ വാഹനങ്ങൾക്ക് റോഡിലിറങ്ങാം.

 

ദില്ലി സർക്കാരിലെ ട്രാൻസ്പോർട്ട് വകുപ്പ് ഇതു സംബന്ധിച്ച് ഉടൻ ഉത്തരവിറക്കുമെന്നാണ് വിവരം. കെട്ടിട നിർമ്മാണം, പൊളിക്കൽ, ഖനനം എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ പിൻവലിച്ചിിരുന്നു. ദില്ലിയിലെ വായു ഗുണനിലവാരം അപകടകരമാം വിധത്തിലേക്ക് താഴ്ന്ന പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മഴയും കാറ്റും മൂലം തലസ്ഥാന മേഖലയിൽ വായുമലിനീകരണം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും ജാഗ്രത തുടരണമെന്നാണ് സർക്കാരിന്റെ നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here