മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; പാരിസ്ഥിതിക അനുമതി നേടാനുള്ള കേരളത്തിന്റെ നീക്കം അനുവദിക്കരുത്; കേന്ദ്രത്തിന് കത്ത് നൽകി തമിഴ്നാട്

0

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ കേരളത്തെ അനുവദിക്കരുതെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. അണക്കെട്ട് നിർമിക്കാനുള്ള പാരിസ്ഥിതിക അനുമതി നേടാനുള്ള കേരളത്തിന്റെ നീക്കം പ്രതിരോധിച്ച് തമിഴ്നാട്.
കേരളത്തിന്റെ ആവശ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കത്തു നൽകി.

സുപ്രീംകോടതി ഉത്തരവു മറികടന്നുള്ളതാണ് ഇൗ നീക്കം. പദ്ധതിയുമായി മുന്നോട്ടു പോയാൽ തമിഴ്നാട് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്ന് കത്തിൽ പറയുന്നു.പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന എന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി 28നു നടത്താനിരിക്കുന്ന യോഗത്തിൽ പരിഗണനാ വിഷയമായി(ടേംസ് ഓഫ് റഫറൻസ്) ഉൾപ്പെടുത്തിയതിനെ തുടർന്നാണു പ്രതിഷേധവുമായി തമിഴ്നാട് രംഗത്തെത്തിയത്. തമിഴ്നാട് സർക്കാരിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമിക്കാൻ കേരള സർക്കാരിന് അനുമതി നൽകരുതെന്നുള്ള കത്തും തമിഴ്നാട് ഔദ്യോഗികമായി പരിസ്ഥിതി മന്ത്രാലയത്തിനു നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here