കേരളീയം പരിപാടിക്ക് വരാത്ത കുടുംബശ്രീ അംഗങ്ങള്‍ 250 രൂപ പിഴ നൽകണം; സിഡിഎസ് ചെയർപേഴ്സൺന്റെ ഓഡിയോ പുറത്ത്

0

തിരുവനന്തപുരം: കേരളീയം പരിപാടിക്ക് വരാത്ത കുടുംബശ്രീ അംഗങ്ങള്‍ 250 രൂപ പിഴ നല്‍കണമെന്ന് നിര്‍ദേശം. സിഡിഎസ് ചെയര്‍ പേഴ്‌സണായ, സിപിഐഎം ഏരിയാ കമ്മിറ്റി അംഗമാണ് നിര്‍ദേശം നല്‍കിയത്. ഇക്കാര്യം വ്യക്തമാക്കുന്ന സിപിഐഎം നേതാവിന്റെ ഓഡിയോ സന്ദേശവും പുറത്തു വന്നു. കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗം സിന്ധു ശശിയുടെ ഓഡിയോ ആണ് പുറത്ത് വന്നത്. കാട്ടായിക്കോണം വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പിഴ അടക്കാതെ കുടുംബശ്രീ ഓഡിറ്റ് നടത്തില്ലെന്നും മുന്നറിയിപ്പുണ്ട്.

 

41 വേദികളിലായി ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കേരളീയം പരിപാടിയ്ക്ക് ഇന്ന് തലസ്ഥാനത്ത് തിരിതെളിഞ്ഞു. കേരളത്തിന്റെ മികവുകളും നേട്ടങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് കേരളീയത്തിന്റെ ലക്ഷ്യം. കേരളത്തിന്റെ നേട്ടങ്ങള്‍ക്കൊപ്പം, സാംസ്‌കാരിക തനിമയും വിളിച്ചോതുന്നതായിരിക്കും ഓരോ പരിപാടിയും.

LEAVE A REPLY

Please enter your comment!
Please enter your name here