ആചാരങ്ങളെ തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നൽകരുത്; തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിങ് നടത്തുന്നതിന് ഹൈക്കോടതി വിലക്ക്

0

തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിങ് നടത്തുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. മണികണ്ഠനാല്‍ മുതല്‍ ക്ഷേത്രനട വരെയുള്ള ഭാഗത്ത് ഷൂട്ടിംഗ് നടത്തിയാല്‍ വിശ്വാസികളെ ബാധിക്കും.വിശ്വാസികള്‍ക്ക് നിയന്ത്രണമുണ്ടാകുന്ന പ്രവര്‍ത്തികള്‍ക്ക് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കരുത്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളില്‍ നിന്ന് മുക്തമായി സൂക്ഷിക്കേണ്ട ഇടമാണ് ക്ഷേത്ര മൈതാനം. ആചാരങ്ങളെ തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിന്‍ ദേവസ്വം അനുമതി നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

നടന്‍ ജോജു ജോര്‍ജ്ജിന്റെ ആദ്യ സംവിധാന സംരംഭമായ ‘പണി’ എന്ന ചിത്രത്തിന്റെ പ്രദേശത്തെ ചിത്രീകരണത്തിനാണ് വിലക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here