‘നിരവധി ജനപ്രിയ സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടും തന്റെ ഒരു ചിത്രം പോലും കേരളീയ പ്രദർശനത്തിൽ ഇല്ല’; ദുഃഖം അറിയിച്ച് ബാലചന്ദ്ര മേനോൻ

0

സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയിൽ തന്റെ സിനിമകൾ പ്രദർശനത്തിന് ഉൾപ്പെടുത്താതിൽ സങ്കടം അറിയിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. നിരവധി ജനപ്രിയ ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടും തന്റെ ഒരു ചിത്രം പോലും കേരളീയത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കാത്തതെന്തെന്ന് ബാലചന്ദ്ര മേനോൻ ചോദിക്കുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. സർക്കാരിനോട് താൻ പരാതി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

‘സർക്കാർ എന്റേയും സർക്കാരാണല്ലോ, പെറ്റമ്മയെ പോലെ നമുക്കുണ്ടായ എന്ത് ദുഃഖവും സർക്കാരിനോട് പറയാമല്ലോ. എനിക്കുണ്ടായ വിഷമം കേരളിപ്പിറവി ദിനമായ ഇന്ന് അറിയിക്കേണ്ടി വന്നതിൽ ലജ്ജയും ദുഃഖവുമുണ്ട്’- ഈ വരികൾ പറഞ്ഞുകൊണ്ടായിരുന്നു ബാലചന്ദ്ര മേനോൻ തുടങ്ങിയത്. നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് താൻ. നിരവധി മലയാള സിനിമകളുടെ കഥയും സംഭാഷവും സംവിധാനവുമെല്ലാം നിർവഹിച്ചിട്ടുണ്ട്. എന്നിട്ടും തന്റെ ഒരു ചിത്രം പോലും കേരളീയത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കാത്തതെന്തെന്ന് ബാലചന്ദ്ര മേനോൻ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here