ജനങ്ങൾ പട്ടിണി കിടന്നാലും തനിക്ക് പ്രശസ്തി കിട്ടിയാൽ മാത്രം മതി എന്നതാണ് പിണറായി വിജയന്റെ നിലപാട്; കേരളീയത്തിനെതിരെ കെ സുരേന്ദ്രൻ 

0

സംസ്ഥാന സർക്കാരിന്റെ കേരളീയ പരിപാടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളീയം എന്ന പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന ധൂർത്തും ദുർവ്യയവും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പരിപാടിയിൽ ജനസാന്നിധ്യം ഉറപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ ഇറക്കുന്നത് അധികാര ദുർവ്യയമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വിദ്യാലയങ്ങളിൽ ഉച്ചകഞ്ഞി കൊടുക്കാൻ പോലും പണമില്ലാത്ത സർക്കാർ 27 കോടി പൊടിച്ച് കേരളീയം നടത്തുന്നത് ശുദ്ധ അസംബന്ധമാണ്. സർക്കാർ ജീവനക്കാർ ഓഫീസിൽ നിന്നും പുറത്ത് പോകുന്നത് തലസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ താളം തെറ്റിക്കും. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്നത് സംസ്ഥാനത്ത് പതിവായിരിക്കുന്നു. അദ്ധ്യാപകർക്ക് ഡിഎ നൽകാനും നെൽ കർഷകർക്ക് സംഭരിച്ച നെല്ലിന്റെ വില നൽകുവാനും സർക്കാരിന് സാധിച്ചിട്ടില്ല. ജനങ്ങൾ പട്ടിണി കിടന്നാലും തനിക്ക് പ്രശസ്തി കിട്ടിയാൽ മാത്രം മതി എന്നതാണ് പിണറായി വിജയന്റെ നിലപാടെന്നും സുരേന്ദ്രൻ വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here