‘കേരളീയത്തിലേക്ക് തന്നെ ക്ഷണിച്ചോ എന്നു സംഘാടകരോട് ചോദിക്കൂ’; നീരസം പ്രകടിപ്പിച്ച് ഗവർണർ

0

സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയിൽ ക്ഷണിക്കാത്തതിൽ നീരസം അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളീയത്തിലേക്ക് ക്ഷണിച്ചോയെന്നത് സംഘാടകരോട് തന്നെ ചോദിക്കണമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ഗവർണർ മറുപടി നൽകി. മാധ്യമങ്ങൾക്ക് എപ്പോഴും സമീപിക്കാൻ കഴിയുന്ന ഒരാളാണ് താനെന്നു കരുതി അതൊരു അവസരമാക്കി എടുക്കരുതെന്നും മറ്റുള്ളവർ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമണങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ.

 

 

അതേസമയം സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 40 വേദികളിലായി ഏഴു ദിവസമാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. കമൽഹാസൻ. മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും വിവിധ വകുപ്പ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here