ഭൂപരിഷ്കരണത്തിലും വിദ്യാഭ്യാസ മേഖലയിലും ഉൾപ്പെടെ കേരളം മാതൃക, തങ്ങളുടേതായ വികസന പാത തുറന്ന സംസ്ഥാനം; കമൽഹാസൻ

0

കേരളം തങ്ങളുടേതായ വികസന പാത തുറന്ന സംസ്ഥാനമെന്ന് നടൻ കമൽഹാസൻ. ഭൂപരിഷ്കരണത്തിലും വിദ്യാഭ്യാസ മേഖലയിലും ഉൾപ്പെടെ കേരളം മാതൃക ആണെന്നും ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ പകരം വെക്കാനില്ലാത്തതാണെന്നും നടൻ കമൽഹാസൻ. തങ്ങളുടേതായ വികസനപാത തുറന്ന സംസ്ഥാനമാണ് കേരളമെന്നും താരം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കേരളീയത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു കമൽഹാസൻ.

 

താൻ മലയാളത്തിൽ സംസാരിക്കില്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും മനസ്സിലാക്കാൻ വേണ്ടിയാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത്. അത്രമാത്രം സവിശേഷമാണ് കേരളത്തിന്റെ പ്രത്യേകത. കേരള മോഡൽ വികസനം രാഷ്ട്രീയമായി സ്വാധീനിച്ചു. ഇഎംഎസിന്റെ ദീർഘവീക്ഷണം ഉൾപ്പെടെ വികസനത്തിന് കരുത്തായി. അദ്ദേഹം കേരളത്തിന്റെ കുതിപ്പിന് എല്ലാ ആശംസകളും നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here