കേരളത്തിലെ ദുരന്തമാണ് പിണറായി വിജയൻ, കേരളീയം കേരളത്തിൻറെ പേരിൽ നടക്കുന്ന പച്ചയായ ധൂർത്ത്; കെ സുധാകരൻ

0

കേരളത്തിലെ ദുരന്തമാണ് പിണറായി വിജയൻ എന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ഇത്ര അൽപനായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. കേരളീയം കേരളത്തിൻറെ പേരിൽ നടക്കുന്ന പച്ചയായ ധൂർത്തെന്നും കെ സുധാകരൻ ആരോപിച്ചു.

ഗവർണർക്കെതിരെ കേരളം സുപ്രിം കോടതിയിൽ പോയ നടപടിയെയും സുധാകരൻ വിമർശിച്ചു. അത് ശരിയായ നടപടിയല്ലെന്നും ഗവർണറും സംസ്ഥാന സർക്കാരും ജനാധിപത്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. ഇരു കൂട്ടരും ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് സർക്കാർ സുപ്രിം കോടതിയിൽ ഹർജി നൽകിയത്. 8 ബില്ലുകളാണ് ഒപ്പിടാതെ അനിശിതത്വം നേരിടുന്നത്. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here