ലെന ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ല, മാനസികാരോഗ്യത്തെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാനാവില്ല; ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ

0

ലെന അംഗീകൃത ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ലെന്ന് ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ. മെന്റൽ ഹെൽത്ത് കെയർ ആക്ട് പ്രകാരം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആകാനുള്ള വിദ്യാഭ്യാസ യോഗ്യതയോ, റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ്‌ ഇന്ത്യാ രജിസ്‌ട്രേഷനോ ഇല്ല. അവർ പറയുന്ന അഭിപ്രായങ്ങൾക്ക്‌ ക്ലിനിക്കൽ സൈക്കോളജി രംഗത്തെ വൈദഗ്‌ധ്യവുമായോ വിശ്വാസങ്ങളുമായോ യാതൊരു ബന്ധവുമില്ല എന്ന് ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ വ്യക്തമാക്കി. നടി പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.

 

ഈഗോ ഇല്ലാതായാൽ മൈഗ്രെയ്ൻ ഇല്ലാതാകും. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകൾ ആരോഗ്യപ്രശ്നമുണ്ടാക്കും എന്നിങ്ങനെയുള്ള വാദങ്ങൾ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ലെന പറഞ്ഞിരുന്നു. ഒരിക്കൽ സൈക്ക്യാട്രിക് മരുന്നുകൾ ഉപയോഗിച്ചാൽ പിന്നീട് അത് ഉപേക്ഷിക്കാനാകില്ലെന്നും വിത്ത്ഡ്രോവൽ സിൻട്രം ഉണ്ടാകുമെന്നും നടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here