കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

0

കൊച്ചി: കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. കോൺഗ്രസ് നേതാവ് പി സരിൻ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചു എന്നാണ് പരാതി. ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രാജീവ് ചന്ദ്രശേഖറും അനിൽ ആന്‍റണിയും എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വിദ്വേഷ പ്രചാരണം ആവർത്തിക്കുകയാണെന്ന് സരിൻ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here