സിപിഐഎം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്

0

സിപിഐഎം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയും സമ്മേളനവും ഇന്ന്. വൈകിട്ട് 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, ആനാവൂർ നാഗപ്പൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു, മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ കുഞ്ഞുമുഹമ്മദ്, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സൈഫുദ്ദീൻ ഹാജി, ശിവഗിരി മഠം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സ്വാമി സന്ദീപാനന്ദഗിരി, തുടങ്ങിയ വിവിധ മേഖലകളിലുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും.

 

Leave a Reply