കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അന്ത്യയാത്രയാണു നവകേരള യാത്രയെന്നു കെ സുരേന്ദ്രൻ

0

കോഴിക്കോട്: കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അന്ത്യയാത്രയാണു നവകേരള യാത്രയിലൂടെ നടക്കുന്നതെന്നും പിണറായി അതിന്റെ കാലനാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.

 

സാധാരണയായി നേതാക്കളുടെ അന്ത്യയാത്രക്കാണ് കെ എസ് ആർ ടി സി ബസ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്യുന്നതിനെ പരിഹസിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന്റെ പരാമർശം.

 

നവകേരള യാത്രയ്ക്ക് ഒരു കോടിയിലധികം രൂപ മുടക്കി ബസ് വാങ്ങുന്നത് ധൂർത്താണ്. മോദി സർക്കാർ ഉള്ളത് കൊണ്ടാണ് കേരളം ഇന്ന് ജീവിക്കുന്നത്. നവകേരള സദസ് തെരഞ്ഞെടുപ്പിന് കാശ് പിരിക്കാൻ വേണ്ടിയാണ്. ഇതൊരു പാഴാകുന്ന യാത്രയാണ്. ജനങ്ങൾക്ക് ദുരിതം മാത്രമാണ് ഈ യാത്ര കൊണ്ട് ഉണ്ടാകാൻ പോകുന്നത്. അതിനാൽ യാത്രയിൽ നിന്നു സർക്കാർ പിൻമാറണം.

 

18നു മഞ്ചേശ്വരം മണ്ഡലത്തിലാണു നവകേരള സദസ്സ് തുടങ്ങുക. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് ഡിസംബർ 24ന് തിരുവനന്തപുരത്തു സമാപിക്കും. നവകേരളം സൃഷ്ടിക്കുന്നതിൽ ജനങ്ങളുമായി നേരിട്ടു സംവദിക്കുന്നതിനാണു സദസ്സു സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here