പത്തനംതിട്ടയിൽ എക്സൈസ് ഇൻസെപ്ക്ടർക്ക് വെട്ടേറ്റു

0

 

പത്തനംതിട്ട പെരുംതുരുത്തിയിൽ എക്സൈസ് ഇൻസെപ്ക്ടർക്ക് വെട്ടേറ്റു. കഞ്ചാവ് കേസിൽ അന്വേഷണം നടത്തിയ എക്സൈസ് ഇൻസെപ്ക്ടർ ബിജു വർഗീസിനാണ് കൈയ്ക്ക് വെട്ടേറ്റത്. അക്രമി ഷിബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

 

കഴിഞ്ഞ ദിവസം ബിജു വർഗീസും സംഘവും കഞ്ചാവ് കേസിൽ പ്രതികളെ പിടികൂടിയിരുന്നു. പ്രതികളിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് കഞ്ചാവിന്റെ ഉറവിടം തേടി പോയതായിരുന്നു ബിജു വർഗീസ്. ഷിബു എന്നയാളിൽ നിന്നാണ് കഞ്ചാവ് കിട്ടിയതെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷിബുവിന്റെ വീട്ടിലേക്ക് അന്വേഷണ സംഘം പോയത്.

 

അന്വേഷണ സംഘത്തിന് നേരെ ഷിബു വടിവാൾ കൊണ്ട് ആക്രമണം നടത്തുകയായിരുന്നു. വടിവാൾ ആക്രമണത്തിൽ കൈയ്ക്ക് വെട്ടേറ്റ എക്‌സസൈസ് ഇൻസെപ്ക്ടർ ബിജു വർഗീസ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് തിരുവല്ല പൊലീസാണ് ഷിബുവിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്ത വരികയാണ്.

Leave a Reply