‘ഞാൻ ഇപ്പോൾ റിലേഷൻഷിപ്പിൽ അല്ല’; നെയ്മറുമായുള്ള ബന്ധം വേർപ്പെടുത്തി കാമുകി

0

ഫുട്‍ബോൾ താരം നെയ്മറും കാമുകി ബ്രൂണ ബിയാൻകാർഡിക്കും വേർപിരിഞ്ഞു. ഇരുവരുടെയും പെൺകുഞ്ഞിന് രണ്ടു മാസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോഴാണ് ബ്രൂണ തന്റെ തീരുമാനം അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ബ്രൂണ ബന്ധം വേർപിരിയുന്ന വിവരം അറിയിച്ചത്.

 

‘ഇത് തികച്ചും സ്വകാര്യമായ കാര്യമാണ്. പക്ഷേ ഞാൻ എല്ലാദിവസവും വാർത്തകളിലും പരിഹാസങ്ങളിലും ഊഹാപോഹങ്ങളിലും നിറഞ്ഞുനിൽക്കുന്നതിനാൽ ഒരു കാര്യം നിങ്ങളെ അറിയിക്കുകയാണ്. ഞാൻ ഇപ്പോൾ റിലേഷൻഷിപ്പിൽ അല്ല. ഞാനും നെയ്മറും തമ്മിൽ ഇപ്പോൾ മാവിയുടെ മാതാപിതാക്കൾ എന്ന ബന്ധം മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വാർത്തകളും ചർച്ചകളുമെല്ലാം ഇതോടുകൂടി അവസാനിക്കുമെന്ന് ഞാൻ കരുതുന്നു.’ എന്ന് ബ്രൂണ സോഷ്യൽ മീഡിയയിൽ കുറിച്ചു.

 

 

ബ്രസീലിയൻ മോഡൽ അലിൻ ഫാരിയാസിന് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള നെയ്മറുടെ മെസ്സേജുകളുടെ സ്‌ക്രീൻ ഷോട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ബ്രൂണ ബന്ധം വേർപിരിഞ്ഞു എന്ന വിവരം പങ്കുവെച്ചത്. എന്നാൽ അതൊക്കെ വർഷങ്ങൾക്ക് മുൻപുള്ള മെസ്സേജുകളാണെന്നും പറഞ്ഞു നെയ്മർ രംഗത്ത് എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here