ഗവർണർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ഇ പി ജയരാജൻ

0

ഗവർണർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സുപ്രീം കോടതിയുടെ വിമർശനത്തിന് ശേഷം ഗവർണർ ബില്ലുകൾ ഒപ്പിടാത്ത വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷിയും മൊഴിയും എല്ലാം ഗവർണ്ണറുടേതാണ്. സമ്മർദ്ദത്തിന് വഴങ്ങി എന്ന മൊഴിക്ക് ഔചിത്യമില്ല. ഗവർണർ കോടതിയിൽ നൽകിയത് തെറ്റായ മൊഴിയാണെന്നും അദ്ദേഹം വിമർശിച്ചു.

 

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഗവർണർക്ക് തൽസ്ഥാനത്തു തുടരാൻ യോഗ്യതയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആർ എസ് എസ് സമ്മർദ്ദത്തിനാണ് ഗവർണ്ണർ വഴങ്ങിയതെന്നും പദവിക്ക് ചേർന്ന നിലയിലല്ല ഗവർണ്ണറുടെ വാർത്താ സമ്മേളനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here