മന്ത്രി ഡോ. ആർ ബിന്ദുവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; വസതിയിലേക്ക് പ്രവർത്തകരുടെ മാർച്ച്

0

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വസതിയിലേക്കാണ് പ്രവർത്തകരുടെ മാർച്ച്. രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രതിപക്ഷ യുവജന സംഘടനകൾ. അതേമയം കോടതി വിധി അംഗീകരിക്കുന്നുവെന്നായിരുന്നു മന്ത്രി ഡോ ബിന്ദുവിന്റെ പ്രതികരണം.

 

സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം നടത്തേണ്ടത് ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ഉത്തരവാദിത്വമെന്നും അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് അതു ചെയ്യേണ്ടതെന്നും മന്ത്രി പ്രതികരിച്ചു. സർക്കാർ ശുപാർശ ചെയ്യുക മാത്രമാണ് ചെയ്തത്. വിധി പകർപ്പ് ലഭിച്ചിട്ടില്ലെന്നും ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here