എട്ടാംക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാംക്ലാസുകാരൻ നടന്നുപോയ്; ഒടുവിൽ കൂട്ടത്തല്ല്

0

പാലക്കാട്: തൃത്താല കുമരനെല്ലൂരിൽ സ്‌കൂൾ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. എട്ടാംക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാംക്ലാസുകാരൻ നടന്നുപോയതാണ് കൂട്ടതല്ലിൽ കലാശിച്ചത്. പ്രശ്നത്തിൽ ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾ കൂടി ഇടപെട്ടതോടെ സംഭവം വഷളായി.

 

എട്ടാംക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാംക്ലാസുകാരൻ നടന്നുപോയത് ചോദ്യംചെയ്തതിലുള്ള തർക്കമാണ് സ്‌കൂളിന് പുറത്ത് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സ്‌കൂളിലുണ്ടായ വാക്കുതർക്കം വൈകിട്ടോടെ സ്‌കൂളിന് പുറത്ത് അടിപിടിയിലേക്ക് നീങ്ങുകയായിരുന്നു. കൂട്ടത്തല്ലിനിടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി. സമീപത്തെ കടയിൽനിന്ന് ബക്കറ്റ് എടുത്തും വിദ്യാർഥികൾ അടിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഒടുവിൽ തൃത്താല പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയായിരുന്നു.

 

പ്രായപൂർത്തിയാകാത്ത വിദ്യാർഥികളായതിനാൽ സംഭവത്തിൽ ആർക്കെതിരേയും നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അതേസമയം, സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർഥികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ബോധവത്കരണം നൽകുമെന്നും പോലീസ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here