പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ചു: ഗായിക അഭിരാമി സുരേഷിന് പരിക്ക് 

0

കൊച്ചി: പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായികയും നടിയുമായ അഭിരാമി സുരേഷിന് പരുക്കേറ്റു. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ബ്ലേഡ് കൈയ്യിൽ തട്ടിയാണ് അപകടമുണ്ടായത്. അഭിരാമിയുടെ വലത് കയ്യിലെ 5 വിരലുകളിലും പരുക്കേറ്റു. അപകടത്തിന്റെ വിവരം അഭിരാമി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്.

 

ചെറിയ ഇടവേളയ്ക്കുശേഷം വീഡിയോകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ സജീവമാകാനൊരുങ്ങവേയാണ് അപകടമുണ്ടായതെന്ന് അഭിരാമി പറഞ്ഞു. കൈവിരലുകളിൽ ആഴമേറിയ മുറിവും ചെറിയ രീതിയിൽ പൊള്ളലും ഏറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ അഭിരാമി ഇപ്പോൾ വിശ്രമത്തിലാണ്. മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അഭിരാമി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here