ഓരോ പല്ലടയാളത്തിനും 10,000 രൂപ; തെരുവുനായയുടെ കടിയേറ്റാൽ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

0

ചണ്ഡീഗഢ്: തെരുവുനായയുടെ കടിയേറ്റാൽ നഷ്ടപരിഹാരം നൽകണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ്. ഓരോ പല്ലടയാളത്തിനും കടിയേറ്റയാൾക്ക് സർക്കാർ കുറഞ്ഞത് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആണ് ഉത്തരവ്. കടിയേറ്റ് മാംസം പുറത്തുവന്ന മുറിവിന് 0.2 സെന്റീമീറ്റർ ആഴമുണ്ടെങ്കിൽ 20,000 രൂപ നൽകണം. നായകൾ, കന്നുകാലികൾ തുടങ്ങി അലഞ്ഞുതിരിയുന്ന മൃഗങ്ങൾ ആക്രമിക്കുന്ന കേസുകളിൽ ജനത്തിന് നഷ്ടപരിഹാരം നൽകേണ്ടത് സംസ്ഥാനത്തിന്റെ ‘പ്രാഥമിക ഉത്തരവാദിത്വ’മാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മൃഗങ്ങൾ ആക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള 193 ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

തെരുവുമൃഗങ്ങളുടെ ആക്രമണത്തിൽ ഇരയായവർക്ക് നഷ്ടപരിഹാരം നൽകാൻ പഞ്ചാബ്, ഹരിയാന, കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപവത്കരിക്കാനും കോടതി നിർദേശിച്ചു. നായ, പശു, കാള, പോത്ത്, കഴുത, കാട്ടുമൃഗങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

ഒക്ടോബറിൽ വാഖ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ പരാഗ് ദേശായിയുടെ മരണത്തിനുശേഷം തെരുവുനായകളുടെ ആക്രമണം വീണ്ടും വലിയചർച്ചയായിരുന്നു. തെരുവുനായകൾ പിന്തുടർന്നതിനെത്തുടർന്ന് ഓടുന്നതിനിടെ നിലത്തുവീണ അദ്ദേഹം തലച്ചോറിലുണ്ടായ രക്തസ്രാവംമൂലമാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here