ജോലിക്കിടെ പ്രവാസിയുടെ ദേഹത്തേക്ക് ക്രെയിൻ തകർന്നു വീണ് ഗുരുതര പരിക്കേറ്റു

0

ജോലിക്കിടെ പ്രവാസിയുടെ ദേഹത്തേക്ക് ക്രെയിൻ തകർന്നു വീണ് ഗുരുതര പരിക്കേറ്റു. സൗദി അറേബ്യയിലാണ് സംഭവം. ഒരു കാർ വാഷിങ് വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് പ്രവാസിക്ക് അപകടത്തിൽ പരിക്കേറ്റത്.

വടക്കൻ സൗദി അറേബ്യയിലെ അൽ ജൗഫിലെ വർക്ക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെ ക്രെയിൻ പ്രവാസിയുടെ ദേഹത്തേക്ക് വീഴുന്നതും ഇതോടെ ഇദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതുമടക്കമുള്ള ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ പ്രചരിച്ചിരുന്നു. 25കാരനായ പാക്കിസ്ഥാൻ സ്വദേശിക്കാണ് ഗുരുതര പരിക്കേറ്റത്. നട്ടെല്ലിനുൾപ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വർക്ക്ഷോപ്പിലെ നിലം വൃത്തിയാക്കുന്നതിനിടെ കാറുകൾ ഉയർത്തി മാറ്റാൻ ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് ക്രെയിൻ പ്രവാസിയുടെ ദേഹത്തേക്ക് വീഴുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. സംഭവം ഉണ്ടായ ഉടൻ തന്നെ സഹപ്രവർത്തകർ ഓടിയെത്തുന്നതും വീഡിയോയിൽ കാണാം. പ്രവാസി തൊഴിലാളിയെ ദൗമാത് അൽ ജൻഡലിൽ ഉള്ള ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്കായി റിയാദിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ചികിത്സയിൽ തുടരുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതുസംബന്ധിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. സാങ്കേതിക തകരാർ മൂലമാണോ ക്രെയിൻ വീണതെന്നത് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here