ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ “AKGMA” യുടെ “താളം മേളം പൊന്നോണം” ഓണാഘോഷപരിപാടി നാളെ

0

ദുബായ്: ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ “AKGMA” യുടെ “താളം മേളം പൊന്നോണം” ഓണാഘോഷപരിപാടി നാളെ. ജെംസ് ദുബായ് അമേരിക്കൻ അക്കാഡമി സ്കൂളിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടത്തുന്നത്
രാവിലെ ഏഴ്‌ മണിക്ക്‌ അത്തപ്പൂക്കളമിടൽ മത്സരത്തോട് കൂടി ആരംഭിക്കുന്ന ഓണാഘോഷപരിപാടിയിൽ വർണ്ണശബളമായ ഘോഷയാത്രയും, പായസമത്സരവും, വിഭവ സമൃദ്ധമായ സദ്യയും, തുടർന്ന് അക്ഗ്മയുടെ അംഗങ്ങൾ നടത്തുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം നാല്‌ മണിമുതൽ ഓടക്കുഴൽ സംഗീത വിസ്മയം രാജേഷ് ചേർത്തലയും സംഘവും അവതരിപ്പിക്കുന്ന “ഫ്ലൂട്ട് ഫ്യൂഷൻ മ്യൂസിക്ക് “ഷോയും നടത്തപ്പെടുന്നു.

കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള, പ്രമുഖ മലയാളി സംഘടനയാണ്ട് ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ “AKGMA”.

LEAVE A REPLY

Please enter your comment!
Please enter your name here