ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആവേശപ്പോരാട്ടത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി

0

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആവേശപ്പോരാട്ടത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിലുള്ള 17 അംഗ സ്‌ക്വാഡിലെ 16 താരങ്ങളാണ് കൊളംബോയിൽ വിമാനമിറങ്ങിയത്.

ഇന്ത്യൻ ടീമിന്റെ ലങ്കയിലേക്കുള്ള വരവിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കാൻഡിയിൽ സെപ്റ്റംബർ രണ്ടിന് പാക്കിസ്ഥാന് എതിരായാണ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.

ബെംഗളൂരുവിൽ ആറ് ദിവസം നീണ്ട പരിശീലന ക്യാമ്പ് പൂർത്തിയാക്കിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിനായി കൊളാംബോയിലെത്തിയിരിക്കുന്നത്. 17 അംഗ സ്‌ക്വാഡിലെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുൽ ലങ്കയിലെത്തിയിട്ടില്ല. പരിക്ക് ഭേദമാകാത്തതിനാൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ തുടരുകയാണ് അദേഹം.

Virat Kohli, & whole Indian team have reached Sri Lanka for the Asia Cup❤️#viratkohli #asiacup2023 pic.twitter.com/AzPyFWpC4B

— ???????????????????????? (@wrogn_editz) August 30, 2023
പാക്കിസ്ഥാനും നേപ്പാളിനും എതിരായ ഗ്രൂപ്പ് മത്സരങ്ങൾ രാഹുലിന് നഷ്ടമാകും എന്ന് ഇന്നലെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥിരീകരിച്ചിരുന്നു. കെ എൽ രാഹുൽ ഏഷ്യാ കപ്പിൽ കളിക്കുന്ന കാര്യത്തിൽ സെപ്റ്റംബർ നാലിനാണ് ബിസിസിഐ മെഡിക്കൽ സംഘം തീരുമാനം കൈക്കൊള്ളുക. അതേസമയം പരിക്ക് മാറി ശ്രേയസ് അയ്യർ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് ടീമിന് കൃത്യമായ തയ്യാറെടുപ്പ് കൂടിയാണ് ഏഷ്യാ കപ്പ്. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ സ്റ്റാൻഡ്-ബൈ താരമായി ഇന്ത്യൻ ടീമിനൊപ്പം ഏഷ്യാ കപ്പിൽ സഞ്ചരിക്കുന്നുണ്ട്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, സഞ്ജു സാംസൺ(സ്റ്റാൻഡ്-ബൈ).

LEAVE A REPLY

Please enter your comment!
Please enter your name here