ട്രാന്‍സ്‌ വനിത മിസ്‌ നെതര്‍ലന്‍ഡ്‌സ്

0


ആംസ്‌റ്റര്‍ഡാം: മിസ്‌ നെതര്‍ലന്‍ഡ്‌സായി ട്രാന്‍സ്‌ വനിത റിക്കി വലേറി കോള്‍(22). വിജയത്തോടെ അവര്‍ വിശ്വസുന്ദരി മത്സരത്തിന്‌ അര്‍ഹതനേടി. ഇതു രണ്ടാം തവണയാണു വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുക്കാന്‍ ട്രാന്‍സ്‌ വനിത അര്‍ഹത നേടുന്നത്‌.
ഡിസംബറില്‍ എല്‍സാല്‍വഡോറിലാണു മത്സരം. 2018 ല്‍ വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുത്ത സ്‌പെയിനിന്റെ അംഗല പൊന്‍സേയാണു കോളിന്റെ മുന്‍ഗാമി. വിശ്വസുന്ദരി മത്സരത്തിന്റെ സംഘാടകയായ തായ്‌ലന്‍ഡ്‌ വ്യവസായി ആന്‍ ജാക്രജ്യൂട്ടടിപ്പും ട്രാന്‍സ്‌ വനിതയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here