ഫൈനാൻസുകാരുടെ നിരന്തര ഭീഷണി; പാലക്കാട് ഗൃഹനാഥന്‍ ജീവനൊടുക്കി

0

പാലക്കാട്: മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസൻ ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. ശിവദാസന്റെ ഭാര്യ ‘ഇസാഫി’ല്‍ നിന്നും സാമ്പത്തിക ആവശ്യങ്ങളെ തുടർന്ന് വായ്പ എടുത്തിരുന്നു. എന്നാൽ ലോൺ അടവ് മുടങ്ങിയതോടെ ഏജന്റുമാരുടെ ഭീഷണി കോളുകൾ എത്തി തുടങ്ങി. ഇതില്‍ മനം നൊന്താണ് ശിവദാസന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു. ശിവദാസന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ്.

മുമ്പ് പാലക്കാട് ചിറ്റൂരില്‍ മുമ്പ് നാലുപേര്‍ ജീവനൊടുക്കാന്‍ കാരണമായത് മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയിലാണെന്ന് കണ്ടെത്തിയിരുന്നു. വീട്ടമ്മമരാണ് ഇത്തരം സംഘങ്ങളുടെ പ്രധാന ഇരകള്‍. ഇതിനിടയിലാണ് പാലക്കാട് ഉപ്പുമപാടം സ്വദേശി വീണ്ടും ആത്മഹത്യ ചെയ്തിരിക്കുന്നത്.

Leave a Reply