സഹോദരനെയും കുടുംബത്തെയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി യുവാവ് തൂങ്ങി മരിച്ചു

0

കണ്ണൂർ :പാട്യം പത്തായക്കുന്നിൽ സഹോദരനെയും കുടുംബത്തെയും തീകൊളുത്തി യുവാവ് ജീവനൊടുക്കി. പത്തായക്കുന്ന് സ്വദേശി രഞ്ജിത് (47) ആണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

വാക്കുതർക്കത്തെ തുടർന്ന് വീട്ടിൽ വെച്ച് സഹോദരൻ രജീഷ്, ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് എന്നിവരുടെ ശരീരത്തിൽ രഞ്ജിത് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. പൊള്ളലേറ്റ മൂവരെയും കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീയിട്ടതിന് ശേഷം രഞ്ജിത്ത് കിടപ്പുമുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here