കേരള തീരത്ത് ഇന്നും കടലാക്രമണ സാധ്യത; മത്സ്യബന്ധനം പാടില്ല

0

തിരുവനന്തപുരം: കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) ഇന്നും ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. നാളെ രാത്രി 11.30 വരെ മൂന്ന് മുതൽ 3.4 മീറ്റർ വരെയാണ് തിരമാല ഉയരുക. ഇതിന്റെ വേഗത സെക്കൻഡിൽ 45 സെ മീറ്ററിനും 55 സെ മീറ്ററിനും ഇടയിൽ മാറി വരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here