ആ അജ്ഞാത വസ്തു PSLV-യുടെ അവശിഷ്ടം; സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി

0

ഓസ്‌ട്രേലിയന്‍ തീരത്തടിഞ്ഞ അജ്ഞാതവസ്തു പിഎസ്എല്‍വിയുടെ അവശിഷ്ടമാണെന്ന് സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി. പശ്ചിമ ഓസ്‌ട്രേലിയയിലെ ജൂരിയന്‍ തീരത്താണ് അജ്ഞാത വസ്തു അടിഞ്ഞിരുന്നത്. ഈ വസ്തുവിന്റെ ശരിയായ രീതിയിലുള്ള നിര്‍മാര്‍ജനത്തേക്കുറിച്ച് അറിയാനായി ഐഎസ്ആര്‍ഒയുമായി ബന്ധപ്പെടുന്നതായാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി പറയുന്നു.

വെങ്കല നിറത്തിലുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള വലിയ വസ്തുവാണ് തീരത്തടിഞ്ഞിരുന്നത്. തീരത്തടിഞ്ഞതി ചന്ദ്രയാന്‍ മൂന്നിന്റെ ഭാഗമാണെന്ന രീതിയില്‍ പ്രചരിച്ചിരുന്നു. ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍സ് പിഎസ്എല്‍വിയുടെ ഇന്ധന ടാങ്കാണ് ഈ വസ്തു എന്ന രീതിയിലുള്ള അനുമാനങ്ങളോടാണ് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പ്രതികരിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here