‘അപമാനഭാരംകൊണ്ട് താണുപോയ പ്രമുഖ നടന്റെ തല പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി കാണുന്നില്ല’; കൃഷ്ണകുമാര്‍

0

ആലുവയില്‍ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ വിമര്‍ശനവുമായി നടന്‍ കൃഷ്ണകുമാര്‍. മണിപ്പൂരിലോ കാശ്മീരിലോ പേരുപോലുമറിയാത്ത ഏതെങ്കിലും ഉള്‍നാടന്‍ വടക്കേ ഇന്ത്യന്‍ ഗ്രാമത്തിലോ നടക്കുന്ന ഒരു പീഡനവാര്‍ത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോള്‍ മെഴുകുതിരി കത്തിക്കാന്‍ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ കാണുന്നില്ലെന്ന് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അപമാനഭാരംകൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്റെ തല അതിനുശേഷമോ ഇപ്പോഴോ പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി കാണുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മദ്യവും മയക്കുമരുന്നും അരാജകത്വവും സ്വജനപക്ഷപാതവും ന്യൂനപക്ഷപ്രീണനവും സമാസമം ചേര്‍ത്തുവെച്ചു കേരളത്തെ നമ്പര്‍ വണ്‍ ആക്കിയ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പറക്കമുറ്റാന്‍ പോലുമാവാത്ത നമ്മുടെയൊക്കെ കൊച്ചുമക്കള്‍ക്കുപോലും ഇവിടെ അപായഭീതിയില്ലാതെ ജീവിക്കാന്‍ സാധ്യമല്ലെന്ന് കൃഷ്ണകുമാര്‍ വിമര്‍ശിച്ചു.

Leave a Reply