കയറിലൂടെ 150 മീറ്റർ ആകാശ നടത്തം; ലോക റെക്കോർഡ് സ്വന്തമാക്കി ജാൻ റൂസ്‌

0

ലോകത്തിലെ ഏറ്റവും നീളമേറിയ എൽഇഡി സ്ലാക് ലൈൻ പൂർത്തിയാക്കിയ താരമെന്ന ലോക റെക്കോർഡ് സ്വന്തമാക്കി റെഡ് ബുൾ താരം ജാൻ റൂസ്‌. ഖത്തറിലെ ലുസൈൽ സിറ്റിയിലെ കത്താറ ടവറുകൾക്കിടയിൽ ബന്ധിപ്പിച്ച കയറിലൂടെയാണ് റൂസ്‌ ആകാശ നടത്തം പൂർത്തിയാക്കിയത്.
ഭൂമിയിൽ നിന്ന് 185 മീറ്റർ ഉയരത്തിൽ രണ്ടു ടവറുകളെയും ബന്ധിപ്പിച്ച രണ്ടര സെന്റിമീറ്റർ മാത്രം കനമുള്ള കയറിലൂടെ 150 മീറ്റർ ദൂരമാണ് റൂസ്‌ കൈ ഉയർത്തി പിടിച്ചു നടന്നും കയറിൽ കാലുകൾ തമ്മിൽ കോർത്ത് തല കീഴായി കിടന്നുമായി ചരിത്രം കുറിച്ചത്. കയറിൽ എൽഇഡി ബൾബുകൾ ഘടിപ്പിച്ചിരുന്നു. എസ്തോണിയൻ സ്വദേശിയായ റൂസ്‌ മൂന്നുവട്ടം സ്ലാക് ലൈൻ ലോക ചാമ്പ്യൻ കൂടിയാണ്. റൂസിൻ്റെ ചരിത്ര നേട്ടത്തിൻ്റെ വീഡിയോ ഇതിനകം വൈറൽ ആവുകയും ചെയ്‌തു.

Leave a Reply