എൻട്രൻസ് എഴുതാത്തവർക്കും സ്വാശ്രയ എൻജി. സീറ്റ്, പ്ലസ് ടുവിന് 45 % മാർക്ക് മതി

0

തിരുവനന്തപുരം: സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള സംസ്ഥാനത്തെ 130 എൻജിനിയറിംഗ് കോളേജുകളിൽ എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റിനുശേഷം ഒഴിവുണ്ടാവുന്ന സീറ്റുകളിൽ എൻട്രൻസ് എഴുതാത്തവർക്കും പ്രവേശനത്തിന് സർക്കാർ ഉത്തരവ്. പ്ളസ് ടുവിന് 45 ശതമാനം മാർക്ക് മതി.പഠിക്കാൻ കുട്ടികളില്ലാത്തതിനാൽ സ്വാശ്രയ മാനേജ്മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് ഈ ഇളവ്. ഇതുപ്രകാരം എൻട്രൻസ് കമ്മിഷണർ പ്രോസ്പെക്ടസ് ഭേദഗതി ചെയ്യും. എൻജിനിയറിംഗ് പഠന നിലവാരം ഉയർത്താൻ കഴിഞ്ഞ നാല് പതിറ്റാണ്ടായി എൻട്രൻസ് റാങ്കുകാർക്ക് മാത്രമായി നടത്തിവന്ന പ്രവേശനത്തിലാണ് സർക്കാരിന്റെ ഇളവ്. എൻ.ആർ.ഐ ക്വോട്ടയിലൊഴികെ എൻട്രൻസ് യോഗ്യത നേടാത്തവർക്ക് ഇതുവരെ പ്രവേശനം നേടാനാവില്ലായിരുന്നുപ്ലസ്ടു മാർക്കും എൻട്രൻസ് പരീക്ഷയിലെ സ്കോറും തുല്യമായി പരിഗണിച്ചാണ് എൻജിനിയറിംഗ് പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുന്നത്. 480മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളിലോരോന്നിലും 10മാർക്കെങ്കിലും കിട്ടിയാലേ റാങ്ക്പട്ടികയിലുൾപ്പെടൂ. ഇതുപോലും ലഭിക്കാത്തവർക്കും, എൻട്രൻസ് പരീക്ഷയെഴുതാത്തവർക്കും ഇനി പ്രവേശനം കിട്ടും. ഈ വിദ്യാർത്ഥികളുടെ പട്ടിക സാങ്കേതിക സർവകലാശാല അംഗീകരിക്കണം.ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടുവിന് 45ശതമാനം മാർക്കോടെ വിജയമാണ് പ്രവേശനത്തിനുള്ള എ.ഐ.സി.ടി.ഇ മാനദണ്ഡം. സാങ്കേതിക സർവകലാശാലയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 45ശതമാനം വീതം മാർക്കും മൂന്നും കൂടി ചേർന്ന് 50 ശതമാനം മാർക്കും വേണം. സർക്കാർ ഉത്തരവിൽ എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം പ്രവേശനം അനുവദിച്ചതിനാൽ പ്ലസ്ടു മാർക്കിന്റെ യോഗ്യതയിലും ഇളവായിട്ടുണ്ട്.വേണ്ടത്27മാർക്ക്പ്ലസ്ടുവിന് ഓരോവിഷയത്തിനും 60 മാർക്കിന്റെ എഴുത്തു പരീക്ഷയിൽ വിജയിക്കാൻ18 മാർക്കാണ് വേണ്ടത്. 40 മാർക്ക് പ്രാക്ടിക്കലും നിരന്തര മൂല്യനിർണയത്തിനുമാണ്. എൻജിനിയറിംഗ് പ്രവേശനത്തിനുള്ള യോഗ്യത നേടാൻ (45%)27 മാർക്ക് മതിയാവുംമെരിറ്റിൽ മൂന്ന്അലോട്ട്മെന്റ്□സ്വാശ്രയകോളേജുകളിൽ എൻട്രൻസ് കമ്മിഷണർ നടത്തുന്ന 3 അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്രുകൾ മാനേജ്മെന്റുകൾക്ക് കൈമാറും. ഇവയിലാണ് എൻട്രൻസ് ഒഴിവാക്കിയുള്ള പ്രവേശനം.□മാനേജ്മെന്റ് സീറ്റുകളിൽ 99,000 രൂപ വരെ ഫീസും 25,000 രൂപ സ്പെഷ്യൽ ഫീസും ഒന്നരലക്ഷം രൂപ തിരികെ നൽകേണ്ടനിക്ഷേപമായും ഈടാക്കാം.□കാത്തലിക് എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ 14 കോളേജുകളിൽ എല്ലാ സീറ്റിലും 75,000 രൂപ ഫീസും ഒരു ലക്ഷം രൂപ നിക്ഷേപവും

കാലിയായി പകുതി സീറ്റുകൾ(വർഷം,സീറ്റുകൾ, പ്രവേശനം,കാലി,ശതമാനം)
2022-23——45,073——30,012——15,061——33%
2021-22——44,946——26,777——18,169——59%
2020-21——45,197——27,757——17,440——61%
2019-20——47,268——26,622——20,646——56%’

LEAVE A REPLY

Please enter your comment!
Please enter your name here