സിപ്ലൈനിൽ നിന്നും ആറ് വയസുകാരൻ 40 അടി താഴ്ചയിലേക്ക് വീണു

0

സിപ്ലൈനിൽ നിന്നും ആറ് വയസുകാരൻ 40 അടി താഴ്ചയിലേക്ക് വീണു. മെക്സിക്കോയിലെ മോണ്ടറിയിലാണ് സംഭവം. ജൂൺ 25 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. പാർക്ക് ഫുണ്ടിഡോരയുടെ ആമസോണിയൻ എക്സ്പഡീഷനിലാണ് അപകടം സംഭവിച്ചത്. ചെറിയ പരുക്കുകളോടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ സംഭവത്തിന്റെ ഷോക്ക് ഇപ്പോഴുമുണ്ടെന്ന് സഹോദരൻ പറഞ്ഞു.

40 അടി താഴെയുള്ള പൂളിലേക്കാണ് കുട്ടി വീണത്. പൂളിൽ വീണ കുട്ടിയെ സീസർ എന്ന ടൂറിസ്റ്റാണ് രക്ഷപ്പെടുത്തിയത്. പാർക്കിലെ ജീവനക്കാർ മികച്ച രീതിയിൽ പരിശീലനം നൽകാത്തതും, സാഹചര്യം നന്നായി കൈകാര്യം ചെയ്യാത്തതുമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് ആളുകൾ കുറ്റപ്പെടുത്തി. സംഭവത്തെ തുടർന്ന് അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകൾ താൽക്കാലികമായി നിർത്തിവച്ചു. പ്രാദേശിക ഭരണകൂടം അന്വേഷണവും ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here