സൗദി അറേബ്യ: ഉംറ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചു

0

വൈശാഖ് നെടുമല

റിയാദ് : പുതിയ ഉംറ തീർത്ഥാടന സീസണിലേക്കുള്ള ഇലക്ട്രോണിക് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സൗദി ഹജ്ജ് മന്ത്രാലയം പുനരാരംഭിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഉംറ അനുഷ്ഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഇതിനായുള്ള ഇലക്ട്രോണിക് വിസകൾക്കായി നുസൂക് സംവിധാനത്തിലൂടെ അപേക്ഷിക്കാവുന്നതാണ്. https://www.nusuk.sa/ar/about എന്ന വിലാസത്തിൽ ഈ സംവിധാനം ലഭ്യമാണ്.

ഇത്തരം ഉംറ ഇലക്ട്രോണിക് വിസകൾ ലഭിക്കുന്നവർക്ക് 2023 ജൂലൈ 19 മുതൽ സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here