ഒഡിഷ ട്രെയിൻ അപകടം: രാഷ്ട്രപതിയെ അനുശോചനം അറിയിച്ച് ഒമാൻ ഭരണാധികാരി

0


മസ്‌കറ്റ്: ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖപ്പെടട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here