തന്നേക്കാൾ 30 വയസ്സ് പ്രായക്കുറവുള്ള ആൺ സുഹൃത്തുമായുള്ള ബന്ധം; നാട്ടുകാർ മുഖത്ത് തുപ്പുമെന്ന് ഭയന്ന് വീടിന് പുറത്തിറങ്ങാൻ പേടിച്ച് ഫിലിപ് സ്‌കൊഫീൽഡ്; ദി മോർണിങ് അവതാരകന്റെ അവസ്ഥ അതിദയനീയം; പ്രതികരിക്കാതെ ഭാര്യ

0


ലണ്ടൻ: ആൺസുഹൃത്തുമായുള്ള ബന്ധത്തിന്റെ കഥ പുറത്ത് വന്നതോടെ ജീവിതം ആകെ തകിടം മറഞ്ഞു എന്നാണ് ദിസ് മോർണിങ് പരിപാടിയുടെ മുൻ അവതാരകനായ ഫിലിപ് സ്‌കൊഫീൽഡ് പറയുന്നത്. ദി സൺ പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് തനിക്ക് എല്ലാം നഷ്ടപ്പെട്ടു എന്നാണ്. ഇനിയെന്നെങ്കിലും വീടിന് പുറത്തേക്ക് ഇറങ്ങാൻ കഴിയുമോ എന്ന ആശങ്കയുമുണ്ടെന്ന് 61 കാരനായ സ്‌കൊഫീൽഡ് പറഞ്ഞു.

കഴിഞ്ഞയാഴ്‌ച്ച ഐ ടി വിയിൽ നിന്നും രാജിവെച്ച ഫിലിപ്പ് സ്‌കൊഫീൽഡിനെ സ്വവർഗ ബന്ധത്തിന്റെ കഥ പുറത്തുവന്നതോടെ ടാലന്റ് ഏജൻസിയായ് വൈ എം യുവും കൈയൊഴിഞ്ഞു. നിയമവിരുദ്ധമല്ലെങ്കിലും, തികച്ചും ബുദ്ധിശൂജ്യമായ ഒരു ബന്ധം എന്നാണ് ഇതിന്റെ കുറിച്ച് ഏജൻസി പറയുന്നത്. നേരത്തെ അദ്ദേഹം നടത്തിയ ഒരു അഭിമുഖത്തിൽ ഈ ബന്ധത്തെ കുറിച്ച് സ്‌കൊഫീൽഡ് സമ്മതിച്ചിരുന്നു.

അതേസമയം, ബി ബി സിയുടെ അമോൽ രാജന് നൽകിയ അഭിമുഖത്തിൽ സ്‌കൊഫീൽഡ് പറഞ്ഞത് തന്റെ രണ്ട് പെണ്മക്കളാണ് ഇന്ന് തനിക്ക് താങ്ങും തണലുമായി നിൽക്കുന്നത് എന്നാണ്. അവർ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഒരുപക്ഷെ താൻ ഇവിടെ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒറ്റപ്പെടുത്താതെ അവർ കരുതലെടുക്കുകയാണെന്നും സ്‌കൊഫീൽഡ് പറഞ്ഞു.

മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പലരും പലതും എഴുതകയും പറയുകയും ഒക്കെ ചെയ്യാറുണ്ട്. പക്ഷെ അതിന്റെ മറ്റേ അറ്റത്ത് ഒരു മനുഷ്യൻ ഉണ്ടെന്നുള്ളത് അവർ ഓർക്കണം എന്നും സ്‌കൊഫീൽഡ് പറഞ്ഞു. 2020 ഫെബ്രുവരിയിൽ സ്വയം ജീവനൊടുക്കിയ ലവ് ഐലൻഡ് അവതാരിക കരോലിൻ ഫ്ലാക്കിനെ ഇടയ്ക്ക് അദ്ദേഹം പരാമർശിച്ചിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here