പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍

0

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍. ഡെങ്കിപ്പനി പിടിപെട്ട് 48 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണങ്ങളിലും വര്‍ധനയെന്ന് കണക്കുകള്‍.

മേയ് മാസത്തില്‍ മാത്രം എലിപ്പനി ബാധിച്ച് 8 പേരും ഡെങ്കി ബാധിച്ച് 5 പേരും മരിച്ചു. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഈ വര്‍ഷം മരിച്ചത് 15 പേര്‍. മൂന്നു പേര്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചും മരിച്ചു. ഈ മാസം മാത്രം ആറ് പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.പകര്‍ച്ചപ്പനിക്കെതിരെ അതീവ ജാഗ്രത വേണം എന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. പ്രായമായവരിലും കുട്ടികളിലും രോഗം തീവ്രമാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. വേനല്‍മഴ സജീവമായതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവിന് കാരണമായത്. എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ചവണ് കൂടുതല്‍ മരണങ്ങളുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here