സംസ്‌ഥാനത്ത്‌ വരുന്ന രണ്ടു ദിവസങ്ങളില്‍ ശക്‌തമായ മഴയ്‌ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത

0

സംസ്‌ഥാനത്ത്‌ വരുന്ന രണ്ടു ദിവസങ്ങളില്‍ ശക്‌തമായ മഴയ്‌ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത. തുടര്‍ന്നു ദുര്‍ബലമാകുന്ന വേനല്‍ മഴ ആറോടെ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴിയോടെ വീണ്ടും ശക്‌തമാകും.
ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ഇന്ന്‌ ശക്‌തമായ മഴയ്‌ക്കു സാധ്യതയുണ്ട്‌. കേരള – ലക്ഷദ്വീപ്‌ പ്രദേശങ്ങളിലും തമിഴ്‌നാട്‌ തീരത്തും ഇന്നു മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെവേഗത്തില്‍ ശക്‌തമായ കാറ്റിനു സാധ്യതയെന്നും മുന്നറിയിപ്പ്‌.
ആറോടെ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടാല്‍ തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യുനമര്‍ദമായി ശക്‌തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here