ആവേശം നിറച്ച് ദുബായ് ഗ്ലോബൽ വില്ലേജ് ഇരുപത്തേഴാം സീസണിന് സമാപനം

0

വൈശാഖ് നെടുമല

ദുബായ്: ദുബായിയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ സമാപിച്ചു. ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ ദശലക്ഷക്കണക്കിന് സന്ദർശകരാണ് വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും ഈ മായികലോകത്തെത്തിയത്. 2022 ഒക്ടോബർ 25-നാണ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

അതേ സമയം കൂടുതൽ പുതുമകളോടെ ഗ്ലോബൽ വില്ലേജ് ഇരുപത്തെട്ടാം സീസണിൽ മടങ്ങിവരുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത സീസണിൽ സന്ദർശകർക്കായി മികച്ച അനുഭവങ്ങൾ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here