യുകെ പ്രവേശനത്തിന് ഖത്തരികള്‍ക്ക് ഇനി വിസ വേണ്ട

0

വൈശാഖ് നെടുമല

ദോഹ: ഖത്തരികള്‍ക്ക് ഒക്ടോബര്‍ മുതല്‍ യുകെയിലേക്കു പ്രവേശിക്കാന്‍ വിസ ആവശ്യമില്ല. പകരം, പ്രവേശനത്തിനുള്ള അപേക്ഷ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രോസസിലൂടെ സമര്‍പ്പിക്കാമെന്ന് യുകെ അറിയിച്ചു.

വളരെ എളുപ്പത്തിലും വേഗത്തിലുമുള്ള നടപടിക്രമമാണിത്. ഇതുവഴി രണ്ടുവര്‍ഷം യുകെയില്‍ താമസിക്കാം. നടപടി കൂടുതല്‍ ഖത്തരികളെ യുകെ സന്ദര്‍ശിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്ര സുഗമമാക്കാന്‍ ഉതകുമെന്നാണ് പ്രതീക്ഷയെന്നും ഖത്തറിലെ ബ്രിട്ടീഷ് അംബാസഡര്‍ ജോണ്‍ വില്‍ക്‌സ് പറഞ്ഞു.

ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാണെന്നും രാജ്യത്തെ നിരവധി പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതില്‍ ധാരണയായതായും വില്‍ക്‌സ് പറഞ്ഞു.

Leave a Reply