ടിക്കറ്റ് നിരക്കിൽ അറുപത് ശതമാനം വരെ കുറവ് : ഞെട്ടിച്ച് സൗദി എയർലൈൻസ്

0

വൈശാഖ് നെടുമല

ദുബായ്: ആരെയും അതിശയിപ്പിക്കുന്ന കുറഞ്ഞ നിരക്കിൽ എയർ ടിക്കറ്റ് വിൽക്കാനൊരുങ്ങി സൗദി എയർലൈൻസ് കമ്പനി. മെയ് 5 ന് രാവിലെ മുതലുള്ള 48 മണിക്കൂറിലേക്കാണ് കമ്പനി 60 ശതമാനം വരെ ടിക്കറ്റിന് ഇളവ് നൽകുന്നത്. മെയ് 10 മുതൽ 15 വരെ കമ്പനി നിശ്ചയിച്ച ചില നഗരങ്ങളിലേക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ഓഫർ.

അബുദാബി , കുവൈറ്റ് , ദോഹ, മസ്കറ്റ്, മാഡ്രിഡ്, മൗറീഷ്യസ് , മാലിദ്വീപ്സ് തുടങ്ങിയിടങ്ങളിലേക്കുള്ള ടിക്കറ്റുകൾക്കാണ് ഇളവ്. നേരത്തെ യുഎഇയുടെ ബജറ്റ് എയർലൈനായ വിസ് എയർ ഇന്ത്യയിലേക്ക് സേവനം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. ഇതിനു പുറമെ പാക്കിസ്ഥാനിലേക്കും വിസ് എയർ സർവീസ് തുടങ്ങാനുളള പദ്ധതിയുണ്ട്.

Leave a Reply