വ്യാജ വിസ സേവനങ്ങൾ നൽകുന്ന വെബ്സൈറ്റുകളെ തിരിച്ചറിയണമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി

0

വൈശാഖ് നെടുമല

റിയാദ്: യാത്രികർക്ക് വ്യാജ വിസ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് തട്ടിപ്പ് നടത്തുന്ന വെബ്സൈറ്റുകളെക്കുറിച്ച് സൗദിയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യൻ ഇ-വിസ സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകൾ ഔദ്യോഗിക സേവനങ്ങൾ നൽകുന്നവയല്ലെന്നും, അതിനാൽ ജാഗ്രത പുലർത്താനും എംബസി അറിയിച്ചിട്ടുണ്ട്.

ഇ-വിസ സേവനങ്ങൾ നൽകുന്ന ഔദ്യോഗിക വെബ്സൈറ്റ് https://indianvisaonline.gov.in/ എന്ന വിലാസത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും, ഇത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് പ്രവർത്തിക്കുന്ന മറ്റു വെബ്സൈറ്റുകളിലൂടെ വിസ/ ഇ-വിസ അപേക്ഷകൾ നൽകരുതെന്നും എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here